Your Image Description Your Image Description

കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 61.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് പേർ അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജി​ൻ ബി​ജു(25 വ​യ​സ്), മു​ഹ​മ്മ​ദ് ഷാ​ൻ(22 വ​യ​സ്), ആ​ദ​ർ​ശ്(23 വ​യ​സ്), ഹേ​മ​ന്ത് സാ​ഗ​ർ (21), ഹ​രി​കൃ​ഷ്ണ​ൻ(20) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

​എം​ഡി​എം​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും എ​ക്സൈസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കൊ​ല്ല​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ നാ​ളാ​യി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *