Your Image Description Your Image Description
Your Image Alt Text

ദുബൈ: അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ താരം ആന്ദ്രേ റുബ്ലേവിനെ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ്​ അംബാസഡറായി പ്രഖ്യാപിച്ചു. വ്യക്തികളുടെ ആരോഗ്യ-ക്ഷേമത്തെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപന്നങ്ങളും ഉൾകൊള്ളുന്ന ആസ്റ്റർ ഫാർമസിയുടെ വെൽനസ്, ന്യൂട്രീഷന, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളുടെ പ്രചാരം കൂടുതൽ മികച്ച നിലയിലേക്ക് ഉയര്ത്തുന്നതിൽ ആൻഡ്രി റുബ്ലേവിന്‍റെ സാന്നിധ്യം സഹായകരമാകും.

ദുബൈയിലു ഷാർജയിലുമുടനീളം നാല്​ ആശുപത്രികളിലൂടെയും 20 മെഡിക്കൽ സെന്‍ററുകളിലൂടെയും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന പ്രീമിയം ഹെൽത്ത്​ കെയർ ബ്രാൻഡാണ് മെഡ്കെയർ.

ആൻഡ്രി റുബ്ലേവ് ഞങ്ങളുടെ ബ്രാൻഡ്​ അംബാസഡറായി ചേരുന്നതിലൂടെ ‘ആരോഗ്യം, ക്ഷേമം, ശാരീരിക ക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തിന് കൂടുതൽ ശക്തി കൈവരുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്​ കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും, ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *