Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യു​ടെ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കെ.​എ​സ് റി​ലീ​ഫ് സെന്ററി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​റി​യ, സു​ഡാ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​സ​ഹാ​യ പ​ദ്ധ​തി​ക​ൾ തു​ട​രു​ന്നു. വി​വി​ധ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും മ​റ്റും പെ​ട്ട് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​വി​ധ മാ​നു​ഷി​ക സ​ഹാ​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ നി​റ​ച്ച 2,339 പെ​ട്ടി​ക​ളു​ടെ വി​ത​ര​ണം ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ലെ​പ്പോ​യി​ലെ സി​റി​യ​ക്കാ​ർ​ക്ക് 1,339 ഭ​ക്ഷ​ണ കി​റ്റു​ക​ൾ ല​ഭി​ച്ചു. സു​ഡാ​നി​ലെ ബ്ലൂ ​നൈ​ൽ സ്​​റ്റേ​റ്റി​ൽ 4,686 പേ​ർ​ക്ക് 1,000 കി​റ്റു​ക​ളും എ​ത്തി​ച്ചു​കൊ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ ദി​വ​സം ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യെ​ന്ന സൗ​ദി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ സ​ഹാ​യ വി​ത​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​തി​സ​ന്ധി​യി​ലാ​യ സ​മൂ​ഹ​ങ്ങ​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും കെ.​എ​സ് റി​ലീ​ഫ് വ​ക്താ​വ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *