Your Image Description Your Image Description

2026 ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത പ്ര​തീ​ക്ഷ പൂ​ർ​ണ​മാ​യും അ​സ്ത​മി​ച്ച് കു​വൈ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഫ​ല​സ്തീ​നോ​ട് ​തോ​ൽ​വി രു​ചി​ച്ച​തോ​ടെ ഗ്രൂ​പ്പി​ൽ ആ​റാം സ​ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. കു​വൈ​ത്ത് ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്വ​ന്തം കാ​ണി​ക​ളു​ടെ വ​ലി​യ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും വി​ജ​യം നേ​ടാ​ൻ കു​വൈ​ത്തി​നാ​യി​ല്ല. 32ാം മി​നി​റ്റി​ൽ ടാ​മ​ർ സെ​യ്മും 88ാം മി​നി​റ്റി​ൽ വി​സാം അ​ബു അ​ലി​യും നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ ഫ​ല​സ്തീ​ൻ ഏ​ക​പ​ക്ഷീ​യ ജ​യം നേ​ടി.

ഇ​തോ​ടെ ഏ​ഷ്യ​ൻ പ്ലേ ​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​ര​വും കു​വൈ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു. ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു​സ​മ​നി​ല​യും നാ​ലു​തോ​ൽ​വി​യു​മാ​യി അ​ഞ്ചു​പോ​യി​ന്റോ​ടെ ആ​റാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. അ​തേ​സ​മ​യം നാ​ലാം റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന ഫ​ല​സ്തീ​ന് പ്ര​തീ​ക്ഷ വ​ർ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *