Your Image Description Your Image Description

ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തിൽ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം പെരുന്നാൾ ദിനമായ ഇന്നലെ അഡീഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടക്കുകയും, ആ ഷോകളും ഹൗസ്ഫുൾ ആയി മാറുന്ന കാഴ്ചയുമാണ് കണ്ടത്.

അതേസമയം കിഷ്കിന്ദാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുകയാണ്. പുരുഷന്റെ വിവാഹ ശേഷമുള്ള പ്രശ്നങ്ങൾ പറയുന്ന സിനിമയ്ക്ക് സ്ത്രീകളുടെയും കൈയ്യടി ലഭിക്കുന്നതാണ് ഏറെ പ്രത്യേകത. ജഗദീഷ്, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ എന്നിവരുടെ കൈയ്യടി വാങ്ങുമ്പോൾ ജ്യേഷ്‌ഠനുജന്മാരെ പോലെ സുഹൃത്തുക്കളുടെ വേഷം അവതരിപിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *