Your Image Description Your Image Description
Your Image Alt Text

കു​വൈ​ത്ത് സി​റ്റി: ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് സീ​സ​ൺ- 5 ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റി​ൽ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​യെ മൂ​ന്ന് വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 18.3 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു.

ഫൈ​ന​ലി​ലെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ൽ അ​നൂ​പ് ലാ​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ റോ​യ​ൽ​സ് യു​നൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സാ​റ്റ​ർ​ഡേ ല​യ​ൺ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി. ടൂ​ർ​ണ​മെ​ന്റി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച റി​സ്‌​വാ​ൻ മൗ​ലാ​ന​യെ പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്റാ​യും റാ​ഫി​യെ മി​ക​ച്ച ബാ​റ്റ​റാ​യും സു​ധാ​ക​റി​നെ മി​ക​ച്ച ബൗ​ള​റാ​യും അ​രു​ൺ പി​റ​വ​ത്തെ മി​ക​ച്ച ഫീ​ൽ​ഡ​റാ​യും ഹാ​ഷി​മി​നെ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​നൂ​പ് ബേ​ബി ജോ​ൺ (കൊ​ച്ചി​ൻ സ്റ്റു​ഡി​യോ),ശ്യാം ​പ്ര​സാ​ദ് (കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ), അ​രു​ൺ പി​റ​വം (ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഡി.​ആ​ർ.​എ​സ് ന​ട​പ്പാ​ക്കി​യ ടൂ​ർ​ണ​മെ​ന്റാ​യി​രു​ന്നു ഇ​ത്.

Show Full Article

Leave a Reply

Your email address will not be published. Required fields are marked *