Your Image Description Your Image Description

മലപ്പുറം : നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

അതേ സമയം,അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനന്തുവിന്റെ പോസ്റ്റുമോർട്ടം നടത്തിയത്.സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *