Your Image Description Your Image Description

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അധികൃതര്‍. രാജ്യത്തുടനീളം ശക്തമായ സ്‌ഫോടനങ്ങളാണുണ്ടായതെന്നും അധികൃതര്‍ പ്രതികരിച്ചു.

റഷ്യയ്ക്കുള്ളില്‍ നടത്തിയ ആക്രമണങ്ങളില്‍ യുക്രെയ്ന്‍ ഡ്രോണുകള്‍ നിരവധി ബോംബര്‍ വിമാനങ്ങള്‍ നശിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ക്രെംലിന്‍ തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വഴി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ആക്രമണമാണ് തുടരുന്നത്.

മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് എമര്‍ജന്‍സി റെസ്‌പോണ്ടേഴ്‌സ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. വടക്കന്‍ നഗരമായ ചെര്‍ണിഹിവില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേരും വടക്കുപടിഞ്ഞാറന്‍ നഗരമായ ലുട്സ്‌കില്‍ കുറഞ്ഞത് ഒരാളും മരിച്ചുവെന്നും സെലെന്‍സ്‌കി

Leave a Reply

Your email address will not be published. Required fields are marked *