Your Image Description Your Image Description

എളുപ്പത്തിൽ ജോലി നേടാൻ നിരവധി തൊഴിലവസരങ്ങളുള്ള മേഖലയാണ് ഐടിഐ മേഖല. ഐടിഐ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ 108 സർക്കാർ ഐടിഐകളാണുള്ളത്, ഇവിടങ്ങളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്കാണ് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) പ്രവേശനം നൽകുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് 100/- രൂപ അപേക്ഷാഫീസടച്ച്, കേരളത്തിലെ ഏത് സർക്കാർ ഐ. ടി. ഐ.കളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. സ്വകാര്യ ഐ.ടി.ഐ.കളിലേയ്ക്ക് അതാത് ഐ.ടി.ഐ.കൾ വഴിയാണ്, അപേക്ഷിക്കേണ്ടത്.

ഓൺലൈൻ അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താവുന്നതാണ്. റാങ്ക് ലിസ്റ്റുകൾ, അതാത് ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കുന്നതാണ്.

പ്രവേശന നടപടിക്രമം
അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ് എം എസ് മുഖേനയും ലഭിക്കുന്നതിനാൽ, ഉപയോഗയോഗ്യമായ മൊബൈൽ ഫോൺ കൈവശമുണ്ടായിരിക്കണം. സംസ്ഥാനം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ, അപേക്ഷകർക്ക് സ്വയം തെരെഞ്ഞെടുക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതോടൊപ്പം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.അപേക്ഷകർ, യോഗ്യതാ നിബന്ധനകളും കോഴ്സുകളും
അവ നടത്തുന്ന സ്ഥാപനങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയിട്ടു വേണം, അപേക്ഷിക്കാൻ.അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: https://itiadmissions.kerala.gov.in/splash.php
ഹെൽപ്പ്‌ലൈൻ നമ്പർ
0471-2550722

Leave a Reply

Your email address will not be published. Required fields are marked *