Your Image Description Your Image Description

വൺപ്ലസ് അവരുടെ കോംപാക്ട് ഫ്ലാഗ്ഷിപ്പായ 13 എസ് ഉച്ചയോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ആമസോൺ വഴിയോ അല്ലെങ്കിൽ വൺപ്ലസിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. പ്രീ ഓർഡർ ചെയ്യുന്നവരെ വമ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്.

 

12 / 256 ജിബി അടിസ്ഥാന വേരിയന്‍റിന് 54999 രൂപയാണ് വിലയെങ്കിലും ബാങ്ക് ഓഫർ ചേർത്ത് 5000 രൂപ കിഴിവിൽ 49999 രൂപക്ക് ഫോൺ സ്വന്തമാക്കാം. എസ് ബി ഐ ക്രെഡിറ്റ് കാർഡുള്ളവർക്കാണ് ഈ ഓഫർ ലഭിക്കുക. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു വാങ്ങുന്നവർക്കും 5000 രൂപവരെ കിഴിവ് ലഭിക്കും.

 

കൂടാതെ, വൺപ്ലസിന്‍റെ നോർഡ് ബഡ്‌സ് 3 വയർലസ് ഇയർഫോണും പ്രീ ബുക്ക് ചെയ്യുന്നവർക്ക് തികച്ചും സൗജന്യമായി ലഭിക്കും. എസ് ബി ഐ, എച്ച് ഡി എഫ് സി, ആക്സിസ്, ഐ സി സി ഐ കാർഡുകൾ ഉള്ളവർക്ക് ഒമ്പത് മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതാണ്.

 

അതേസമയം ആമസോൺ പേ വാലറ്റ് വ‍ഴി 1999 രൂപ നൽകിയാണ് പ്രീ ബുക്ക് ചെയ്യാനാവുക. ഈ തുക പിന്നീട് വാലറ്റിലേക്ക് തന്നെ തിരികെ വരും. ജൂൺ 11 മുതലാണ് പ്രീബുക്ക് ചെയ്ത ഫോൺ വാങ്ങാനാവുക. വാങ്ങുമ്പോൾ നോർഡ് ബഡ്‌സ് 3 കൂടി കാർട്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *