Your Image Description Your Image Description

വാഷിങ്ടൺ : 12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.

അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും.

അതേ സമയം, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോ​ഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാ​ഗിത യാത്രാവിലക്കും ഏർപ്പെടുത്തി.അമേരിക്കയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

 

 

Leave a Reply

Your email address will not be published. Required fields are marked *