Your Image Description Your Image Description

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ഉഴവൂർ കരുനെച്ചി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

2024-25 വാർഷിക പദ്ധതികളിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ന്യൂജന്റ് ജോസഫ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. രാമചന്ദ്രൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, വി. ടി.സുരേഷ്, സിറിയക് കല്ലട, ഏലിയാമ്മ കുരുവിള, ജോണിസ് പി. സ്റ്റീഫൻ, അഞ്ചു പി. ബെന്നി, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.സുനിൽ, അസി. സെക്രട്ടറി കെ.ആർ. സുരേഷ് , നിർവഹണ ഉദ്യോഗസ്ഥരായ അനുമോൾ രാജു, കെ. ഗൗരിപ്രിയ, കെ.എ. കപിൽ, ലിഷ പി. ജോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *