Your Image Description Your Image Description

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ മുന്നിൽ ​ഗോവയും ലഡാക്കും. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഡാക്കിലും ​ഗോവയിലും 92 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിൽ മിസോറാമാണ്. 88.5 ശതമാനം സ്ത്രീകൾക്കാണ് ഇവിടെ സ്വന്തമായി മൊബൈൽ ഫോണുള്ളത്. പട്ടികയിൽ നാലാം സ്ഥാനത്താണ് കേരളം.

കേരളത്തിലെ 85 ശതമാനം സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നാണ് എൻഎസ്ഒ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. സ്വന്തമായി മൊബൈൽ ഫോണുള്ള സ്ത്രീകൾ ഏറ്റവും കുറവുള്ളത് ഛത്തീസ്​ഗഡിലാണ്. ഇവിടെ 39 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി മൊബൈൽ ഫോണുള്ളത്. സ്മാർട്ട് ഫോണുള്ള സ്ത്രീകൾ 78.4 ശതമാനമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള സ്ത്രീകൾ ഡൽഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുർ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.

Leave a Reply

Your email address will not be published. Required fields are marked *