Your Image Description Your Image Description

വികലാംഗ അത്‌ലറ്റുകൾക്കൊപ്പം വീല്‍ചെയര്‍ ക്രിക്കറ്റ് കളിച്ച് ഹൃദയം കീഴടക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. മുംബൈ വീല്‍ചെയര്‍ ക്രിക്കറ്റ് ടീമുമായി നടത്തിയ പ്രാക്ടീസ് സെഷനിലാണ് താരവും ക്രിക്കറ്റ് കളിച്ചത്. മറൈന്‍ ലൈനിലെ ഇസ്ലാം ജിംഖാനയില്‍ നടന്ന ഒരു പരിപാടിയിലാണ് വികലാംഗ അത്‌ലറ്റുകൾക്കൊപ്പം ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് കളിച്ചത്.

 

ഡിവില്ലിയേഴ്‌സ് വീല്‍ചെയർ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം സജീവമായി പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടീമിലെ താരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. ‘പ്രൊജക്റ്റ് മുംബൈ’ എന്ന സംരംഭത്തിന്റെ ഭാഗമായിരുന്നു ഈ പരിശീലന സെഷന്‍.

 

ഇപ്പോഴിതാ വീല്‍ ചെയറിലിരുന്ന് ക്രിക്കറ്റ് കളിക്കുന്ന ഡിവില്ലിയേഴ്‌സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡീയയില്‍ വൈറലാവുന്നത്. പിടിഐ പുറത്തുവിട്ട ഹൃദയഹാരിയായ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ഒരു ഹൃദയമാണുള്ളത് എബി, അത് എത്ര തവണ നിങ്ങള്‍ കീഴടക്കും?’ എന്ന ക്യാപ്ഷനോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഈ വീഡിയോ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *