Your Image Description Your Image Description

സല്ലാപം എന്ന ഒറ്റ മലയാളം സിനിമകൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ നടിയാണ് മഞ്ജു വാരിയർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി എല്ലാ പ്രമുഖ നടൻ മാരുടെയും കൂടെ നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താരം.

 

അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത നടി പിന്നീട് ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് ഒരുപാട് സ്ത്രീപക്ഷ സിനിമകളുടെ ഭാഗമായി. ഇടവേളയ്ക്ക് ശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ ദുഃഖത്തെ കുറിച്ച് സംസാരിക്കുകയായണ് നടി. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.

 

മഞ്ജു വാര്യരുടെ വാക്കുകൾ

 

‘ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ,’

Leave a Reply

Your email address will not be published. Required fields are marked *