Your Image Description Your Image Description

ചെന്നൈ: മൂത്തമകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങിന് ഒരുമിച്ചെത്തി നടന്‍ ധനുഷും മുന്‍ഭാര്യ സംവിധായികയുമായ ഐശ്വര്യ രജനികാന്തും. വിവാഹമോചനം ലഭിച്ച ശേഷം, മകന്റെ ബിരുദദാന ചടങ്ങ് ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങള്‍ ധനുഷ് പങ്കുവച്ചു. നേരത്തെ, തങ്ങളുടെ രണ്ട് മക്കളായ യാത്രയുടെയും ലിംഗയുടെയും കായിക ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. ശനിയാഴ്ച ധനുഷ് മകന്‍ യാത്ര മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ പങ്കിട്ടു. ബിരുദദാന വസ്ത്രത്തിലാണ് യാത്ര ഉള്ളത്. പ്രൗഡ് പേരന്റ്‌സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. യാത്ര എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍ കാണാനാവുക. ധനുഷ് ക്രൂ കട്ട് ധരിച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചപ്പോള്‍, ഐശ്വര്യ ഒരു ഓഫ്-വൈറ്റ് വസ്ത്രം ധരിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *