Your Image Description Your Image Description

കാസർകോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം.

ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാൻ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.2021 ജൂൺ 25-നും അതിന് മുൻപുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ഓട്ടോറിക്ഷയിൽ കയറ്റി ചെർക്കള ബേവിഞ്ചയിലെ കാട്ടിൽ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം വിവിധ കുറ്റങ്ങൾക്കാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *