Your Image Description Your Image Description

ഡ​ൽ​ഹി: പാ​ക് ചാ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ കാ​സിം(34) ഡ​ൽ​ഹി പോ​ലീ​സ് അറസ്റ്റ് ചെയ്‌തത്‌.

ഇ​യാ​ൾ 2024ലും 2025​ലും പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ ചാ​ര ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​എ​സ്ഐ) ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ഡീ​ഗ് ജി​ല്ല​യി​ലെ ഗം​ഗോ​റ ഗ്രാ​മ​വാ​സി​യാ​യ കാ​സി​മി​നെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ നി​ല​വി​ൽ പോ​ലീ​സ് റി​മാ​ൻ​ഡി​ൽ ആ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *