Your Image Description Your Image Description

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റൻ മരം വീണ് നിരവധി യാത്രക്കാർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടർ അടക്കം 15-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടർ സുനിൽ ദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *