Your Image Description Your Image Description

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്ക് വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലെത്തും. കൂടാതെ ചിത്രത്തിന്റെ ബുക്കിങ്‌ ആരംഭിച്ചു. ചിത്രത്തിൻ്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

നിരവധി പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *