Your Image Description Your Image Description

രജനികാന്ത് എക്സ്റ്റൻഡഡ് ക്യാമിയോയായി എത്തിയ ചിത്രമാണ് ലാല്‍ സലാം. വിഷ്‍ണു വിശാലാണ് നായകൻ. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്‍ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. ജൂണ്‍ ആറിന് സണ്‍ നെക്സ്റ്റിലൂടെ ഒടിടിയിലേക്ക് എത്തുകയാണ് ലാല്‍ സലാം എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നേടാനായത് 31.25 കോടി രൂപയാണ്. ഛായാഗ്രാഹണം വിഷ്‍ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‍മാനും.രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റണ്‍, വിഘ്‍നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ അതിഥി വേഷത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപില്‍ ദേവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *