Your Image Description Your Image Description

ഇടുക്കി : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള എൻറോൾള്‍ഡ് ഏജന്റ് എന്ന കോഴ്സിന്റെ എറണാകുളത്ത് ആരംഭിക്കുന്ന പുതിയ ഓഫ്‌ലൈന്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ,ബി.ബി.എ- ഫിനാന്‍സ്, എം.ബി.എ-ഫിനാന്‍സ് ബിരുദധാരികള്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

യു.എസ് ടാക്സേഷന്‍ രംഗത്ത് ഉയര്‍ന്ന ജോലിയും പ്രതിഫലവും ഉറപ്പ് നല്‍കുന്നതാണ് കോഴ്സ്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഫെഡറല്‍ ഏജന്‍സിയായ ഐആര്‍എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാന്‍ പദവിയുള്ള ഒരു പ്രൊഫഷണലാണ് എന്റോള്‍ഡ് ഏജന്റ് (ഇ.എ). നാലുമാസ പരിശീലന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് നടത്തുന്ന സ്‌പെഷ്യല്‍ എൻറോള്‍മെന്റ് പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കും.

കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ യു.എസിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധികാരമുള്ളവരാകും. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ബാങ്കില്‍ നിന്നും സ്‌കില്‍ ലോണ്‍ സൗകര്യവും ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ കോഴ്സ് ഫീസില്‍ നിന്നും ഡിസ്‌കൗണ്ട് ലഭിക്കും. കളമശ്ശേരിയിലുള്ള അസാപ് കേരള -കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരിക്കും പരിശീലനം. ജൂലൈ 30 നു ക്ലാസ്സുകള്‍ ആരംഭിക്കും.സീറ്റുകള്‍ പരിമിതം.രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക്: https://forms.gle/pnTAkAdJ7wcx2jvJ6

കൂടുതല്‍ വിവരങ്ങള്‍ക്ക്:6238093350,9995288833.

Leave a Reply

Your email address will not be published. Required fields are marked *