Your Image Description Your Image Description

എറണാകുളം ; എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

രാവിലെ പരീക്ഷയ്ക്ക് പോയ കുട്ടി പിന്നീട് കാണാതാകുകയായിരുന്നു.ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുട്ടി വൈറ്റില ഭാഗത്തേക്ക് പോയതായാണ് സൂചന. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9633020444 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *