Your Image Description Your Image Description

ലണ്ടൻ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില അതിന്റെ വാർഷിക ചൂട് റെക്കോർഡുകൾ തകർക്കാനുള്ള സാധ്യത 80ശതമാനമാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ റിപ്പോർട്ട്. ഇത് കടുത്ത വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയുടെ സാധ്യതയേറ്റുമെന്നും റി​പ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യമായി, 2030നു മുമ്പ് ലോകം വ്യാവസായികത്തിനു മുമ്പത്തെ കാലഘട്ടത്തേക്കാൾ കൂടുതൽ ചൂടിലൂടെ കടന്നുപോവാനുള്ള സാധ്യതയുണ്ടെന്നും ഡാറ്റ സൂചിപ്പിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ഡിഗ്രി താപനില ഉയരാനുള്ള സാധ്യത 86 ശതമാനമാണ്. നടുക്കമുളവാക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.

എണ്ണ, വാതകം, കൽക്കരി, മരങ്ങൾ എന്നിവ കത്തിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രകൃതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും അത് കൂടുതൽ ഭീഷണി ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു. ഇത് പാരീസ് ഉടമ്പടിയുടെ ഏറ്റവും വലിയ ലക്ഷ്യമായ ‘അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉടമ്പടി’യുടെ ലംഘനത്തിലേക്ക് ലോകത്തെ എത്തിക്കും.

യു.കെയിലെ മെറ്റ് ഓഫിസ്, ബാഴ്‌സലോണ സൂപ്പർകമ്പ്യൂട്ടിങ് സെന്റർ, കനേഡിയൻ സെന്റർ ഫോർ ക്ലൈമറ്റ് മോഡലിങ് ആൻഡ് അനാലിസിസ്, ഡ്യൂഷർ വെറ്റർഡിയൻസ്റ്റ് എന്നിവയുൾപ്പെടെ 15 വ്യത്യസ്ത സ്ഥാപനങ്ങളുടെ മോഡലുകളിൽ നിന്നുള്ള 220 അംഗങ്ങൾ സമാഹരിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *