Your Image Description Your Image Description

കേരളസര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ ഘടക അര്‍ധ ഊര്‍ജ്ജിത (തിലാപ്പിയ, ആസാം വാള, വരാല്‍, അനബാസ്,) കാര്‍പ്പ് മത്സ്യകൃഷി, പടുതാകുളങ്ങളിലെ ആസാംവാള, വരാല്‍, അനബാസ് മത്സ്യകൃഷി, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ), ബയോഫ്‌ളോക്കിലെ മത്സ്യകൃഷി (തിലാപ്പിയ) പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 വരെ നീട്ടി. അപേക്ഷ ഫോമുകളും കൂടുതല്‍ വിവരങ്ങളും ഇടുക്കി, നെടുംങ്കണ്ടം മത്സ്യഭവനുകളില്‍ നിന്നും, തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്സ്യഭവന്‍ ഇടുക്കി: 04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം: 04868 234505.

Leave a Reply

Your email address will not be published. Required fields are marked *