Your Image Description Your Image Description

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പ്രവേശനം.18 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രവേശനം നേടാം. ഇന്‍സ്റ്റാള്‍മെന്റ് സൗകര്യത്തില്‍ ഫീസ് അടയ്ക്കാം. പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാവണമെന്നതാണ് അടിസ്ഥാന യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ ലിങ്ക് വഴി അപേക്ഷിക്കാം. https://csp.asapkerala.gov.in/courses/general-fitness-trainer. വിശദവിവരങ്ങള്‍ക്ക്: 9495999704

Leave a Reply

Your email address will not be published. Required fields are marked *