Your Image Description Your Image Description

പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ മേല്‍ബാര അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം
പട്ടികജാതി പട്ടികവര്‍ഗ്ഗവികസന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു നിര്‍വ്വഹിച്ചു.
മേല്‍ബാരെ നഗറില്‍ ശിലാഫലകം അനാഛാദനം ചെയ്ത ശേഷം മാങ്ങാട് ബാരെ ജി ഡബ്ലിയു എല്‍ പി സ്‌കൂളില്‍ പൊതു സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. അഡ്വ. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ശുപാർശപ്രകാരമാണ് മേൽ ബാരയിൽ അംബേദ്കർ ഗ്രാമം അനുവദിച്ചത്.
29 പട്ടികജാതി കുടുംബങ്ങളുള്ള മേല്‍ബാര നഗറിനെ പട്ടികജാതി വികസന വകുപ്പിന്റെ 2022 23 വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തിയാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണം ആവശ്യമായ 20 വീടുകള്‍ പദ്ധതി വഴി പൂര്‍ത്തിയാക്കി. 550 നീളത്തില്‍ പുതിയ കോണ്‍ക്രീറ്റ് റോഡ് പദ്ധതിയുടെ ആകര്‍ഷണീയതയാണ്. നിലവിലെ പൊതു കിണര്‍ നവീകരിക്കുകയും പുതിയൊരു കുഴല്‍ കിണര്‍ കൂടി സ്ഥാപിച്ച് എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈന്‍ സ്ഥാപിച്ചു.

ജില്ലാ നിര്‍മ്മിതി കേന്ദ്രം, ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി. പി വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍മാന്‍ എം കെ വിജയന്‍ മെമ്പര്‍ രാജേന്ദ്രന്‍ കെ. വി
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം ബീവി, മെമ്പര്‍മാരായ സുനില്‍ കുമാര്‍ മൂലയില്‍, എന്‍. ചന്ദ്രന്‍ നലാംവാതുക്കല്‍, പട്ടികജാതി ജില്ലാ ഉപദേശക സമിതി അംഗം ചന്ദ്രന്‍ കൊക്കാല്‍, എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മധു മുദിയക്കാല്‍, ശ്രീധരന്‍ വയലിന്‍, എം. എച്ച്. മുഹമ്മദ് കുഞ്ഞി, ഷൈനിമോള്‍ തുടങ്ങിയവരും സംസാരിച്ചു
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ് സ്വാഗതവും എസ് സി ഡി ഒ പി ബി ബഷീര്‍നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *