Your Image Description Your Image Description

ജില്ലയിലെ 500 വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടറും ജോയ് ആലുക്കാസ് ഫൗണ്ടേഷനും (ആലപ്പുഴ ഇരുമ്പുപാലം ജോയ് ആലുക്കാസ് ജ്വല്ലറി) ചേർന്നാണ് ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപയുടെ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തത്. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

 

സ്കൂൾ ബാഗ്, കുട, നോട്ടുബുക്കുകൾ, ബോക്സ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ എന്നിവ അടങ്ങിയ കിറ്റ് എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് വിതരണം ചെയ്തത്.

 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ ലക്ഷ്മി വി.കെ. പിള്ള, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ റിബിൻ പോൾ, റോബിൻ തമ്പി, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *