Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണ് വെടിനിര്‍ത്തലിലേക്ക് എത്തിച്ചേര്‍ന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യയെ ഇങ്ങോട്ടു സമീപിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നതിനു പിന്നാലെ അതിനു വഴിവച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

പൊതുവിടത്ത് നടത്തുന്ന പ്രസ്താവനകളില്‍ നിയന്ത്രണം പാലിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ക്കു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അച്ചടക്കത്തോടെയുള്ള ആശയവിനിമയത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി എന്തും എവിടെയും പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *