Your Image Description Your Image Description

കേരളത്തിൽ മാത്രമല്ല വേൾഡ് വൈഡ് ഫാൻസ് ഉള്ള നടനാണ് ഫഹദ് ഫാസിൽ. തന്റെ പ്രകടനം കൊണ്ട് നിരവധി ആരാധകരെയാണ് താരം ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയാണ് ബോളിവുഡിലെ സൂപ്പർ നായിക ആലിയ ഭട്ട്. കാൻ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘ഫഹദ് ഫാസിലിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം അസാധ്യ നടനാണ്. ആവേശം സിനിമ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ഫഹദിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്,’ ആലിയ ഭട്ട് പറഞ്ഞു. ഫഹദിനോടുള്ള തന്റെ ആരാധന നേരത്തെയും നടി വ്യക്തമാക്കിയിട്ടുണ്ട്. രാജ് കുമാര്‍ റാവു അടക്കമുള്ള പല ബോളിവുഡ് താരങ്ങളും ഫഹദിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം, ഫഹദിന്‍റെ ബോളിവുഡ് അരങ്ങേറ്റം വെെകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകൻ ഇംതിയാസ് അലിയുടെ ദി ഇഡിയറ്റ് ഓഫ് ഇസ്താംബൂൾ എന്ന സിനിമയിൽ ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ തമിഴിലും തെലുങ്കിലും ഫഹദ് മികച്ച വേഷങ്ങളിലെത്തിയിരുന്നു. മാമന്നനിലെ നെഗറ്റീവ് വേഷം തമിഴില്‍ ഫഹദിന് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഫഹദ് പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് പുഷപ.

Leave a Reply

Your email address will not be published. Required fields are marked *