Your Image Description Your Image Description

കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ത​ഗ് ലൈഫിലെ ​ഗാനങ്ങൾ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ​ഗാനങ്ങൾ പുറത്തിറക്കിയത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനകം തന്നെ സിനിമയിലെ പല പാട്ടുകളും പ്രേക്ഷക പ്രിയം നേടിക്കഴിഞ്ഞു. പ്രത്യേകിച്ച് വിൻവിളി നായകാ.. എന്ന ​ഗാനം. ശ്രുതി ഹസൻ ആണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *