Your Image Description Your Image Description

സമൂഹമാധ്യമത്തിലൂടെ വ്യാപാര സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ യുവാവിനോട് 70,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു. വ്യാപാരസ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത കമന്റുകൾ രേഖപ്പെടുത്തിയതിനെതിരെ ഉടമ നൽകിയ കേസിലാണ് ഈ വിധി. സ്ഥാപന ഉടമ 2 ലക്ഷം ദിർഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.

കൂടാതെ, കോടതി നിയമ ചെലവുകളും ഉൾപ്പെടുത്തി. കേസ് തള്ളണമെന്ന് യുവാവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. താൻ ഇടപെട്ട കാലയളവിൽ സ്ഥാപനത്തിന് സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്ന് തെളിയിക്കാൻ ഫെഡറൽ ടാക്‌സ് അതോറിറ്റിയിൽ നിന്നുള്ള നികുതി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം, ചില രേഖകളും ഓൺലൈൻ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ, കോടതി നേരത്തെ തന്നെ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നുവെന്ന് വിധിയിൽ ഓർമിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തന്നെ യുവാവിനോട് 70,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. സമൂഹമാധ്യമത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ ഉത്തരവാദിത്തബോധം ആവശ്യമാണ് എന്നതിന്റെ തെളിവാണ് കോടതി വിധി.

 

 

Leave a Reply

Your email address will not be published. Required fields are marked *