Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പെ​ൺ​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തികൊലപ്പെടുത്തിയ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്.2017 ജൂ​ലൈ 14നാ​ണ് പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​യാ​യ ശാ​രി​ക​യെ (17) അ​യ​ൽ​വാ​സി സ​ജി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

​തടവിന് പുറമെ ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും പ്രതിക്ക് വിധിച്ചു.പ​ണം കൊ​ല്ല​പ്പെ​ട്ട ശാ​രി​ക​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ജി​ലി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പെ​ൺ​കു​ട്ടി താ​മ​സം മാ​റി​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് സ​ജി​ൽ ശാ​രി​ക​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.ത​ന്‍റെ ഒ​പ്പം ഇ​റ​ങ്ങി​വ​ര​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങാ​തെ വ​ന്ന​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​രി​ക​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജൂ​ലൈ 22 ന് ​മ​ര​ണം സം​ഭ​വി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *