Your Image Description Your Image Description

കണ്ണൂര്‍: കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. മ​ണ്ണി​ടി​ഞ്ഞ് അപകടം ഉണ്ടായത്.

ചാലക്കുന്നില്‍ പണി നടക്കുന്ന ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്.കോ​ൺ​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ഞ്ഞ​പ്പോ​ൾ മ​റി​ഞ്ഞു​വീ​ണ ബി​യാ​സി​ന്‍റെ ത​ല​യി​ലൂ​ടെ ക​മ്പി തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *