Your Image Description Your Image Description

ഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ‌ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവോ കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായ കേസുകൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങൾ‌ക്ക് നിർദേശം നൽകി. കിടക്കകൾ, മരുന്നുകൾ‌ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർ‍ദേശിച്ചു. ജാ​ഗ്രത പുലർ‌ത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു.

ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 273 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *