Your Image Description Your Image Description

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പട്ടുള്ള അടിയന്തിര സാഹര്യം നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു.

ജില്ലാ റവന്യു ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ അവധി എടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ബുധനാഴ്ച (28ന്) ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *