Your Image Description Your Image Description

എല്ലാ ഹോമിയോപ്പതി രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിനും ചർമ്മരോഗങ്ങൾ, സൗന്ദര്യവർദ്ധക ചികിത്സ തുടങ്ങി എല്ലാ രോഗങ്ങൾക്കും ചികിത്സിക്കാനുള്ള പൂർണ്ണ അധികാരം നൽകുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു. അത്തരത്തിൽ ഏതെങ്കിലും രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ നൽകരുത് എന്ന പേരിൽ ചില സംഘടനകളും വ്യക്തികളും വ്യാജപ്രചരണം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതും നിയമവിരുദ്ധവുമാണ്. കൂടാതെ ചില ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രിസ്‌ക്രിപ്ഷനിലും ഡിസ്ചാർജ് സമ്മറിയിലും മറ്റും ഹോമിയോപ്പതിക്ക് എതിരെയുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തുന്നത് നീയമവിരുദ്ധമാണ്.

ഇതോടൊപ്പം തന്നെ, മെഡിക്കൽ പ്രാക്ടീഷണർമാർ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത യോഗ്യതകൾ ചികിത്സാകേന്ദ്രത്തിലോ ബോർഡിലോ ലെറ്റർപാഡിലോ വിസിറ്റിംഗ് കാർഡിലോ പരസ്യങ്ങളിലോ പ്രദർശിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവകാശവാദങ്ങളോടെ സോഷ്യൽ മീഡിയയിലും മറ്റും പരസ്യം ചെയ്യുന്നത് മെഡിക്കൽ നൈതികതക്ക് നിരക്കാത്തതും, ഒഴിവാക്കേണ്ടതുമാണ്.

രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിനെ മാത്രം ചികിത്സക്കായി സമീപിക്കണമെന്നും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യാജ ചികിത്സകരിൽ നിന്നും ചികിത്സ നേടുന്നത് ഒഴിവാക്കണമെന്നും അത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാലും ഹോമിയോപ്പതിക്കെതിരായ വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും മെഡിക്കൽ കൗൺസിലിനെ അറിയിക്കിക്കണമെന്നും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *