Your Image Description Your Image Description

കേരളവുമായുള്ള സാംസ്‌കാരിക വിനിമയം പരമാവധി ശക്തമാക്കുമെന്ന് ക്യൂബന്‍ സ്ഥാനപതി യുവാന്‍ കാര്‍ലസ് മര്‍സാന്‍ അഗ്വിലെര വ്യക്തമാക്കി. സെക്രട്ടറി മെയ്കി ഡയസ് പെരസ്, സാംസ്‌കാരിക വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഖൊബ്രഗഡെ എന്നിവര്‍ക്കൊപ്പം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം സന്ദര്‍ശിക്കവെയാണ് അറിയിച്ചത്.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം ക്യൂബന്‍ കലാ-സാംസ്‌കാരിക വൈപുല്യവുമായി ചേര്‍ത്ത് പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാനാകും. ഇതിനാവശ്യമായ സംവിധാനങ്ങളാണ് സമുച്ചയത്തിലുള്ളത്. വ്യത്യസ്ത പരിപാടികള്‍ ഇടമുറിയാതെ നടത്തുന്നതിന് ഇവിടം പ്രയോജനപ്പെടുത്തും. സ്ഥിരം സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യകളും പരിശോധിക്കുമെന്ന് ഇന്ന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. സമുച്ചയം ഒരു നിധിയാണെന്നും ഇങ്ങനെയൊരു നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അറിയിച്ചു.
സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കെ. തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *