Your Image Description Your Image Description

സൗദിയിൽ പ്രവർത്തനമാരംഭിച്ച ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസികളായ ടാബിയുടെയും തമാരയുടെയും വരുമാനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ ഇരു സ്റ്റാർട്ടപ്പ് കമ്പനികളുടെയും വരുമാനം അഞ്ഞൂറ് ദശലക്ഷം റിയാൽ കവിഞ്ഞു. മർച്ചൻറ് കമ്മീഷൻ വരുമാനത്തിലെ വർധനവാണ് കമ്പനികൾക്ക് നേട്ടമായത്.

2025 ആദ്യ പാദത്തിലെ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഇരു കമ്പനികളും ചേർന്ന് 535.4 ദശലക്ഷം റിയാൽ വരുമാനമുണ്ടാക്കി. 319.4 ദശലക്ഷവുമായി ടാബിയാണ് മുന്നിൽ. ഇതിൽ 65.2 ദശലക്ഷം റിയാലിന്റെ അറ്റാദായവും കമ്പനി നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38 ശതമാനം കൂടുതൽ. 215.9 ദശലക്ഷമാണ് തമാരയുടെ വരുമാന നേട്ടം. 25.8 ദശലക്ഷത്തിന്റെ ലാഭവും ഇക്കാലയളവിൽ കമ്പനി നേടി. മർച്ചൻറ് കമ്മീഷൻ വരുമാനത്തിലുണ്ടായ വർധനവാണ് കമ്പനികൾക്ക് നേട്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *