Your Image Description Your Image Description

നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്.

ടെസ്റ്റ് ക്രിക്കറ്റിലെ 153-ാം മത്സരത്തിലാണ് ജോ റൂട്ടിന്റെ നേട്ടം. 159 ടെസ്റ്റുകളിൽ നിന്നായി ഈ നേട്ടത്തിലെത്തിയ ​ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസിന്റെ റെക്കോർഡാണ് ജോ റൂട്ട് മറികടന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ 13,000-ത്തിന്റെ റെക്കോർഡ്. 159 ടെസ്റ്റുകളില്‍ നിന്നാണ് കാലിസ് 13,000 തികച്ചതെങ്കില്‍ റൂട്ട് 153 മത്സരങ്ങളില്‍നിന്ന് ഈ നേട്ടം കൈവരിച്ചു.

അതേസമയം 160 മത്സരങ്ങളില്‍ 13,000 കടന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യക്കാരില്‍ മുന്നിൽ. ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ് (162), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (163) തുടങ്ങിയവര്‍ പിറകിലുണ്ട്. ഇന്നിങ്‌സുകളുടെ കണക്കെടുത്താല്‍ 266 ഇന്നിങ്‌സില്‍ ഈ നേട്ടം കടന്ന സച്ചിനാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *