Your Image Description Your Image Description

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം സംഘാടക സമിതി ഓഫീസ് പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കലവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി, ജില്ലാപഞ്ചായത്ത് അംഗം അഡ്വആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വിഅജിത്ത് കുമാർ, വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഉല്ലാസ്സ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ്, ഡിഡിഇ ഇ എസ്

ശ്രീലത, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംഘാടക സമിതിയുടെയും ജില്ലാ പഞ്ചായത്തിൻ്റെ ആർട്ട് അക്കാദമിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ആർട്ട് ഇന്ന് ശനിയാഴ്ച്ച കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കലവൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *