Your Image Description Your Image Description

ടിവിഎസ് എൻ‌ടോർക്ക് 125 നിരവധി റെക്കോർഡുകൾ സൃഷ്‍ടിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. മെയ് 4 ന് നോയിഡയിലെ സെക്ടർ 38 ൽ നിന്നാണ് ടിവിഎസ് എൻ‌ടോർക്ക് 125 യാത്ര ആരംഭിച്ചത്. 15 മണിക്കൂറിനുള്ളിൽ ഏകദേശം 1000 കിലോമീറ്റർ ഓടിയാണ് ആദ്യ റെക്കോർഡ് തകർത്തത്.

കൂടാതെ 24 മണിക്കൂറിനുള്ളിൽ നിരവധി റൈഡർമാർ 1618 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചു. ഇത് മറ്റൊരു റെക്കോർഡ് കൂടി തകർത്തു. ഡൽഹി-ആഗ്ര, ആഗ്ര-ലഖ്‌നൗ, ലഖ്‌നൗ-അസംഗഢ് തുടങ്ങി നിരവധി എക്‌സ്പ്രസ് ഹൈവേകളിലൂടെ സ്കൂട്ടർ കടന്നുപോയി.

ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 98 കിലോമീറ്ററാണെന്നും 8.6 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. എൻ‌ടോർക്ക് 125 ന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, എൽ‌ഇഡി ലൈറ്റിംഗ്, ഒന്നിലധികം ലാപ് ടൈമിംഗ് സവിശേഷതകളുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലേർട്ടുകളും വോയ്‌സ് അസിസ്റ്റും ഉള്ള ബ്ലൂടൂത്ത് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, നാവിഗേഷൻ അസിസ്റ്റ്, ട്രിപ്പ് റിപ്പോർട്ട്, ഓട്ടോ എസ്എംഎസ് മറുപടി, പാർക്കിംഗ് ബ്രേക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

സ്‌കൂട്ടറിന് ബ്രേക്കിംഗിനായി മുൻ ചക്രങ്ങളിൽ 220 എംഎം റോട്ടോ-പെറ്റൽ ഡിസ്‍ക് ബ്രേക്കുകൾ ഉണ്ട്. പിന്നിൽ 130 എംഎം ഡ്രം-ടൈപ്പ് ബ്രേക്കുകൾ ഉണ്ട്. ലഭ്യമായ ഏറ്റവും മികച്ച വകഭേദങ്ങളിലൊന്നായ എൻടോർക്ക് റേസ് XP വകഭേദമാണ് ഈ റെക്കോർഡിനായി ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *