Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ഓട്ടോമൊബൈൽ കമ്പനികളായ നിസാൻ മോട്ടോഴ്‌സും ഹോണ്ട മോട്ടോഴ്‌സും അടുത്തിടെ ലയനം പ്രഖ്യാപിച്ചിരുന്നു. 2024 അവസാനത്തോടെ രണ്ട് കമ്പനികളും ഈ ലയനത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ പല വിഷയങ്ങളിലും രണ്ട് കമ്പനികളും തമ്മിൽ സമവായം ഉണ്ടായിരുന്നില്ല. 2025 ഫെബ്രുവരിയിൽ, രണ്ട് ഓട്ടോ കമ്പനികളും ഔദ്യോഗികമായി ചർച്ചകൾ അവസാനിപ്പിച്ചു. അതിനു പിന്നിലെ ഒരു കാരണം നിസ്സാൻ മോട്ടോഴ്‌സ് ഹോണ്ടയുടെ അനുബന്ധ സ്ഥാപനമാകാൻ വിസമ്മതിച്ചു എന്നതാണ്. അതിനുശേഷം, വൈദ്യുതീകരണത്തിലും സോഫ്റ്റ്‌വെയർ വികസനത്തിലും ഹോണ്ടയും നിസാനും ഇപ്പോഴും സഹകരിക്കുന്നുണ്ടെങ്കിലും, ഒരു പൂർണ്ണമായ ലയനം നടക്കില്ല എന്ന് ഉറപ്പായി. ഇപ്പോഴിതാ നിസാനുമായുള്ള സഖ്യത്തിനായി മറ്റൊരു ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മുന്നോട്ടുവന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

ജപ്പാനിലെ മൈനിച്ചി ഷിംബുൺ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഹോണ്ടയും നിസ്സാനും തമ്മിലുള്ള ലയന ചർച്ചകൾ ഇപ്പോൾ പൂർണ്ണമായും അവസാനിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ചില വിഷയങ്ങളിൽ പങ്കാളിത്തത്തിനായി ടൊയോട്ട നിസ്സാൻ മോട്ടോറുമായി ബന്ധപ്പെട്ടു എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഹോണ്ടയും നിസ്സാനും തമ്മിലുള്ള ലയന ചർച്ചകൾ അവസാനിക്കുന്നതിന് മുമ്പ്, ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ടൊയോട്ട നിസ്സാനുമായി ചർച്ച നടത്തിയതായി മൈനിച്ചി ഷിംബുൺ ദേശീയ പത്രം അവകാശപ്പെട്ടു. എന്നാൽ നിലവിൽ, ഈ സംഭാഷണത്തെക്കുറിച്ച് രണ്ട് ജാപ്പനീസ് കമ്പനികളും ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *