Your Image Description Your Image Description

ബ്യൂണസ് ഐറിസ്: ഡീഗോ മാറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് കോടതി. ജഡ്ജിമാരില്‍ ഒരാളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കേസ് സംബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ജഡ്ജിയുടെ സാന്നിധ്യം പ്രതിഭാഗം വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. വിചാരണ 27-ലേക്കാണ് നീട്ടിയത്.

ജഡ്ജിയുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതാണ് സംഭവമെന്നും അവര്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് സ്വയം പിന്മാറണമെന്നും പ്രതിഭാഗം വാദിച്ചു. കോടതിയില്‍ ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മറികടന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതെന്നും വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ നീട്ടിയത്. തലച്ചോറിലെ ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ തുടര്‍ചികിത്സയിലായിരുന്ന ഫുട്ബോള്‍ ഇതിഹാസം മാറഡോണ 2020 നവംബര്‍ 25-നാണ് മരിച്ചത്. ആവശ്യമായ പരിചരണം ലഭിക്കാത്തതാണ് മാറഡോണയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *