Your Image Description Your Image Description

കൊച്ചി: മേജർ അതിരൂപതയിലെഏകീകൃത കുർബാന സഭ വിഷയത്തിൽ വത്തിക്കാൻ ഉടൻ ഇടപെടണമെന്ന് അല്മായശബ്ദം ആവശ്യപ്പെട്ടു.മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് മാർ ജോസഫ് പാംപ്ലാനി യെഎത്രയും വേഗം മാറ്റണമെന്ന് അല്മായശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.

കുർബാന വിഷയം മേജർ അതിരൂപതയിൽ സഭ സിനഡ് എടുത്ത തിരുമാനപ്രകാരവും മാർപാപ്പ അംഗീകരിച്ചതുമായ സഭയുടെ ഔദോഗിക കുർബാന സീറോ മലബാർ സഭയുടെ കേന്ദ്ര അതിരൂപതയിൽ സമ്പൂർണ്ണമായി നടപ്പിലാക്കുവാൻ പൊന്തിഫിക്കൽ ഡെലിഗേറ്റിനെ സഭ ഭരണത്തിനായി വത്തിക്കാൻ എത്രയും വേഗം നിയോഗിക്കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ തമ്മിൽ കൂടുതൽ അനിഷ്ട സംഭവങ്ങളിലേക്ക് കടക്കാതിരിക്കാൻ വത്തിക്കാൻ സ്ഥാനപതിയുടെ ഇടപെടൽ
ഉടൻ വേണം.അനാവശ്യ കാര്യങ്ങൾ ഉന്നയിച്ച് ബിഷപ്പ് ഹൗസിനെ സമര ആയുധമാക്കുന്ന സഭവിരുദ്ധർ ഇത്തര ആഭാസ സമരങ്ങൾക്ക് നേതൃത്വ നൽകുന്നതിൽ നിന്ന് പിൻതിരിയണം.അതിരൂപത കൂരിയായെ പിരിച്ച് വിട്ടുള്ള ഒരു തീരുമാനവും സഭ നേതൃത്വം കൈ കൊള്ളരുതെന്ന് അല്മായ
ശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ ചൂണ്ടിക്കാട്ടി.

കൂരിയയിലെ വൈദീകർക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപ്പിച്ച് സഭയോടൊപ്പം, മാർപാപ്പയോടെപ്പം ഒരു ബലിയായി, ഒരു മനമായി സഭ
പ്രബോധനങ്ങളോടൊപ്പം ഇവർ പ്രവർത്തിക്കണം. അല്ലാത്തവർ സഭാനേതൃത്വത്തെ അനുസരിക്കാൻ കഴിയാത്തവർ സീറോ മലബാർ
സഭയിൽ നിന്ന് സ്വയം പുറത്ത് പോകുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *