Your Image Description Your Image Description

അശ്വിൻ ജോസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു റൊണാൾഡോ ചിത്രത്തിലെ ​ഗാനമെത്തി. ദീലപക് രവിയാണ് ഈ പ്രണയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ റിനോയ് കല്ലൂർ ആണ് രചന. കാർത്തിക്, ഷാഫിയ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടമാണ് ‘ഒരു റൊണാൾഡോ ചിത്രം’.

നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’. അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *