Your Image Description Your Image Description

ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ്. ‘സുരക്ഷിതമായി വാഹനമോടിക്കൂ’ എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാംപെയ്നിലാണ് ഇക്കാര്യം അറിയിച്ചത്. സൂര്യപ്രകാശം നേരിട്ടേൽക്കും വിധം ഇ-സ്കൂട്ടർ പാർക്ക് ചെയ്യുക, അമിതമായി ചാർജ് ചെയ്യുക, ഒന്നിലേറെ പേർ കയറുക എന്നിവ പാടില്ല.ഇ-സ്കൂട്ടറുമായി വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പായുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും.

\സ്കൂട്ടർ ഓടിക്കുന്ന കുട്ടികളെ നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ടെന്നും പൊലീസ് പറഞ്ഞു. സുരക്ഷാ മുൻകരുതൽ എടുക്കാതെ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഹെൽമറ്റ്, കൈ–കാൽ മുട്ടുകളിൽ ധരിക്കേണ്ട പാഡ്, റിഫ്ലക്ടർ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കി, അനുവദിച്ച സ്ഥലത്തുകൂടി മാത്രമേ ഇ-സ്കൂട്ടർ ഓടിക്കാവൂ. പൊതു റോഡുകളിലേക്ക് ഇ-സ്കൂട്ടറുമായി ഇറങ്ങാൻ പാടില്ല. ബാറ്ററിയിൽ മതിയായ ചാർജുണ്ടെന്നും അവ ഉപയോഗിച്ച് എത്ര നേരം ഓടിക്കാമെന്നും കണക്കാക്കിയാകണം യാത്ര.

Leave a Reply

Your email address will not be published. Required fields are marked *