Your Image Description Your Image Description

റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയ 88 ട്രെയ്‌ലർ ഉടമകൾക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പിഴ ചുമത്തി. ഉപയോഗശൂന്യമായ ടയറുകൾ, തകരാറുള്ള ലൈറ്റുകൾ, റിഫ്ലക്റ്റീവ് സ്റ്റിക്കറുകളുടെ അഭാവം, അശാസ്ത്രീയ ലോഡിങ് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് ഈ വർഷം ആദ്യ പാദത്തിൽ ദുബായിലെ ആറ് പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ട്രെയിലർ സുരക്ഷാ പരിശോധന ക്യാംപെയ്നിലാണ് നിയമലംഘകരെ കണ്ടെത്തിയത്. കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങളിൽ 2,638 വാഹന പരിശോധനകൾ നടത്തിയതായും ആർടിഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *