Your Image Description Your Image Description

സര്‍പ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ ആറിന് മിക്കവാറും ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. സിനിമയുടെ വിജയത്തിന്റെ ഫോർമുലയും അതാണ്.

Leave a Reply

Your email address will not be published. Required fields are marked *