Your Image Description Your Image Description

നെയ്യാറ്റിൻകര : കൊലക്കേസിൽ കഴിഞ്ഞ 30 വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി പ്രതിയാണ് ഒളിവിൽ പോയത്.വേർക്കളമ്പി സ്വദേശിയായ രാജപ്പനാണ്(50)​ പിടിയിലായത്.

കഴിഞ്ഞ കുറച്ചുനാളായി മൂവാറ്റുപ്പുഴയ്ക്ക് സമീപം മറ്റൊരു പേരിൽ പല വാടകവീടുകളിലായി താമസിച്ചുവരികയായിരുന്നു.

നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മാസങ്ങളോളമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വെർക്കളമ്പിയിലെ ഇയാളുടെ വീടിന് സമീപത്തു നിന്നും രാജപ്പനെ പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *